പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

By Web TeamFirst Published Nov 25, 2022, 1:57 PM IST
Highlights

മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് പൂനൂര്‍ ഉണ്ണിക്കുളം കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26) ആണ് മരിച്ചത്. ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സെയിൽസ്മാനായ യുവാവ് ദമമാമില്‍ ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു.

മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു മരണം. മുമ്പ് കുവൈത്തില്‍ പ്രവാസിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബഷീര്‍ വിവരമറിഞ്ഞ് ദമ്മാമില്‍ എത്തിയിട്ടുണ്ട്. മാതാവ്: റംല, സഹോദരിമാര്‍: റബീയത്ത്, റംസീന.

Read More -  ഉംറ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു മരണം

ഭാര്യക്കൊപ്പം സന്ദർശക വിസയിലെത്തിയ മലയാളി സൗദി അറേബ്യയില്‍ മരിച്ചു 

റിയാദ് : സന്ദർശക വിസയിലെത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. തൃശൂർ മുള്ളൂർക്കര സ്വദേശി കീഴ്പ്പാടത്ത് വീട്ടിൽ ഗോവിന്ദൻ(76) ആണ് മരിച്ചത്. ഹൃദയസ്തഭനമാണ് മരണ കാരണം. ഭാര്യക്കൊപ്പം സന്ദർശക വിസയിൽ മകളുടെ മകൻ മനോജിന്റെ അടുത്ത്  എത്തിയതായിരുന്നു. ഭാര്യ - ജയ. മക്കൾ - ലത (ചെന്നൈ ), പ്രേം ചന്ദ്ര്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമ നടപടികൾക്കായി ഒ.ഐ.സി.സി നേതാവ് രാജു തൃശൂർ, പ്രവാസി മലയാളി ഫൗണ്ടെഷൻ പ്രവർത്തകരും രംഗത്തുണ്ട്.

Read More - ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്കരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്കറ്റ്: ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര ആഞ്ഞിലിപറ സ്വദേശി ശ്രീ കൃഷ്ണ മന്ദിരത്തിൽ കൃഷ്ണ കുമാർ ആണ് (51) ഒമാനിലെ ബർഖയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. പന്ത്രണ്ട് വർഷത്തോളമായി ഒമാൻ ഫ്ലോർ  മിൽസ് കമ്പനിയിലെ ദഹാബി ബേക്കറി  വിഭാഗത്തിലെ  അക്കൗണ്ട്സ് സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: പ്രിയ, മക്കൾ: കാർത്തിക്, വർഷ. ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

click me!