ജോലി ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണമടയുകയായിരുന്നു.

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശി ഇസ്‌റാര്‍ അഹമ്മദിന്റെ (60) മൃതദേഹം കേളി കലാസാംസ്‌കാരിക വേദിയുടെ ഇടപെടലില്‍ അല്‍ഖര്‍ജില്‍ ഖബറടക്കി. കഴിഞ്ഞ 22 വര്‍ഷമായി അല്‍ഖര്‍ജിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇസ്റാര്‍ അഹമ്മദ്.

ജോലി ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണമടയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സദര്‍ജോണ്‍പൂര്‍ സ്വദേശികളായ പരേതരായ ഫൈലൂഷ് - സാബിറ കാര്‍തൂണ്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ഷമ്മി നിസ അഞ്ചുകുട്ടികള്‍. കുടുംബത്തിന്റെ സമ്മതത്തോടെ അല്‍ ഖര്‍ജ് ഖബര്‍സ്ഥാനില്‍ കേളി അല്‍ ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തി.

Read More - മലയാളി ഉംറ തീർഥാടക നാട്ടിലേക്കുള്ള യാത്രക്കിടെ മരിച്ചു

സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ശഖ്റ - ഇന്‍ഡസ്‍ട്രിയല്‍ സിറ്റി റോഡിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍പെട്ട ഒരു കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരും രണ്ടാമത്തെ വാഹനത്തില്‍ നാല് പേരുമാണ് ഉണ്ടായിരുന്നത്. 

Read More -  ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു

ശഖ്റയ്ക്ക് 25 കിലോമീറ്റര്‍ അകലെ വെച്ചാണ് രണ്ട് വാഹനങ്ങളും തമ്മില്‍ കൂട്ടിയിച്ചത്. അപകടത്തില്‍ ഒരു വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും മരിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.