മദീനയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതാണ് കുടുംബം.
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. ബുധനാഴ്ച മദീനയിലാണ് അപകടം ഉണ്ടായത്. ജോര്‍ദാന്‍ സ്വദേശിയും ഇദ്ദേഹത്തിന്റെ മാതാവും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മദീനയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതാണ് കുടുംബം. അപകട വിവരം അറിഞ്ഞ സൗദി രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നതായി റിയാദിലെ ജോര്‍ദാന്‍ എംബസി പ്രതിനിധി ഹൈതാം ഖത്താബ് പറഞ്ഞു.
Read More - യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ഒരു മരണം
സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. അല്‍ ബാഹ പ്രവിശ്യയിലെ അല്‍ ഖുറയിലായിരുന്നു അപകടം. കാറില്‍ യാത്ര ചെയ്‍തിരുന്നവരാണ് മരിച്ചതെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു.
പുലര്‍ച്ചെ 12.55നാണ് അപകടം സംബന്ധിച്ച് സൗദി റെഡ് ക്രസന്റിന്റെ അല്‍ ബാഹയിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. റെഡ് ക്രസന്റിന്റെ രണ്ട് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കാറിലുണ്ടായിരുന്ന രണ്ട് പേരും മരണപ്പെട്ടിരുന്നു.
Read More - കനത്ത മഴയില്‍ മുങ്ങി ജിദ്ദ; നിരവധിപ്പേര്‍ വെള്ളക്കെട്ടിൽ കുടുങ്ങി, വിമാന സർവിസുകളെയും ബാധിച്ചു
സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണംവിട്ട് കിണറില്‍ പതിച്ചു. സിവില്‍ ഡിഫന്‍സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഡ്രൈവറെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഖമീസ് മുശൈത്തിലായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവറെ പിന്നീട് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ നിയന്ത്രണംവിട്ട് കടലില്‍ പതിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജിദ്ദയിലെ അല്‍ നൗറസ് പാര്‍ക്കിന് സമീപം കോര്‍ണിഷില്‍ രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന യുവതിക്കും ഒരു കാല്‍നട യാത്രക്കാരനുമാണ് പരിക്കേറ്റത്.
