പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

Published : Oct 23, 2022, 08:23 PM ISTUpdated : Oct 23, 2022, 08:34 PM IST
പ്രവാസി മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

Synopsis

ഒക്ടോബര്‍ 21 മുതല്‍ ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്ന് യുവാവിനെ കാണാതായെന്നാണ് പരാതി. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ദുബൈ: ദുബൈയില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിനെ (29) ആണ് കാണാതായത്. ഒക്ടോബര്‍ 21 മുതല്‍ ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്ന് യുവാവിനെ കാണാതായെന്നാണ് പരാതി. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിലോ 050 7772146 (നസീര്‍ വാടാനപ്പിള്ളി) എന്ന നമ്പരിലോ ബന്ധപ്പെടുക.

Read More - പ്രവാസിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവര്‍ന്ന സംഘത്തെ രണ്ടു ദിവസത്തില്‍ കുടുക്കി പൊലീസ്

സൗദിയില്‍ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹായം തേടി മാതാവ്

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെ അൽഖർജിലെ അൽസാഹിർ ഡിസ്ട്രിക്ടിൽനിന്ന് രണ്ടാഴ്ച മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ സൗദി പെൺകുട്ടി, സ്വീത അൽ അജ്മിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയുടെ സഹായം തേടി മാതാവ്. മകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അമ്മ പാരിതോഷികം പ്രഖ്യാപിച്ചു. പതിനഞ്ചുകാരിയുടെ ഫോട്ടോകൾ പങ്കുവെച്ച അമ്മ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെൺകുട്ടിക്കുവേണ്ടി അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.

രണ്ടാഴ്ച മുമ്പ് വീടിനുസമീപത്തെ സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ, രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്ന് പുറത്തുപോയ മകൾ പിന്നീട് തിരിച്ചു വരാതിരിക്കുകയായിരുന്നെന്ന് സ്വീതയുടെ മാതാവ് പറഞ്ഞു. മകളെ കാണാതായതായി അന്നേദിവസം തന്നെ തങ്ങൾ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു. മകൾക്ക് യാതൊരുവിധ ആരോഗ്യ, മാനസിക പ്രശ്‌നങ്ങളുമില്ല. മകൾ പഠിക്കുന്ന സ്‌കൂളിലെ സഹപാഠികളുമായി ആശയവിനിയമം നടത്തി വിവരങ്ങൾ ആരായാൻ താൻ ശ്രമിച്ചെങ്കിലും സ്‌കൂൾ അധികൃതർ അനുവദിച്ചില്ല.

Read More -  കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; മുന്‍ കാമുകനെതിരെ കേസ് കൊടുത്ത് യുവതി

സ്വീതയുടെ പിതാവുമായി അമ്മ നേരത്തെ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. പിതാവുമായും  താൻ ആശയവിനിമയം നടത്തിയെന്നും മുൻ ഭർത്താവിന്റെ അടുത്തും മകൾ എത്തിയിരുന്നില്ലെന്നും അമ്മ പറയുന്നു. മകളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും അമ്മ പറഞ്ഞു. മകളുടെ ഫോട്ടോ അമ്മ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ട് എല്ലാവരോടും പ്രചരിപ്പിക്കാനും മകൾക്കു വേണ്ടി അന്വേഷണം നടത്താനും ആവശ്യപ്പെട്ടത്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം