
റിയാദ്: റിയാദിലെ സുലയിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഷാജിൻ. രണ്ടു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ജലീൽ. മാതാവ്: സുഹുദ. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ. റിയാദ് കലാഭവൻ, ജി.എം.എഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു ഷാജിൻ. ആസ്റ്റർ സനദ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, അഖിനാസ് കരുനാഗപ്പള്ളി തുടങ്ങിയവർ രംഗത്തുണ്ട്.
Read Also - എയര്‍പോര്‍ട്ടിലെത്തിയ രണ്ട് യാത്രക്കാരെ സംശയം, കസ്റ്റംസിന്‍റെ വിശദ പരിശോധന; പിടികൂടിയത് 11 കിലോ ലഹരിമരുന്ന്
ഭര്‍ത്താവിനൊപ്പം ആറ് ദിവസങ്ങൾക്ക് മുമ്പെത്തിയ മലയാളി യുവതി സൗദിയില്‍ മരിച്ചു
റിയാദ്: കൊല്ലം സ്വദേശിനി മദീനയിൽ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്. ഇദ്ദേഹം ജോലി ആവശ്യാർത്ഥം മദീനയിലേക്ക് പോന്നപ്പോൾ കൂടെ ആറ് ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യ ഷഹ്‌നയും മദീനയിലെത്തിയത്.
ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാനായി നവോദയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam