യുഎഇയില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Apr 29, 2020, 10:40 AM ISTUpdated : Apr 29, 2020, 11:17 AM IST
യുഎഇയില്‍ കൊവിഡ് ബാധിച്ച്  പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദുബായ്: കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് ദുബായില്‍ മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത്.

ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രതീഷ്. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ബുധനാഴ്ച സംസ്‌കരിക്കുമെന്ന് ദുബായിലെ ബന്ധുക്കള്‍ അറിയിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി. 

Read More: ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമുദ്രാതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ സ്പീഡ് ബോട്ട്, കുവൈത്ത് തീരത്ത് മൂന്ന് ഇറാൻ പൗരന്മാർ പിടിയിൽ
ഓൺലൈൻ ചൂതാട്ടവും കള്ളപ്പണം വെളുപ്പിക്കലും, പ്രവാസികൾക്ക് 10 വർഷം തടവും കോടികളുടെ പിഴയും