റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി പത്മവിലാസം രാധാകൃഷ്ണ(55)നാണ് മരിച്ചത്.  എക്‌സിറ്റ് 12ലെ സ്വകാര്യ അറബിക് സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്വാന്ത്വനം പ്രവാസി കൂട്ടായ്മ അംഗമാണ് ഇദ്ദേഹം.

ഹൃദയാഘാതം ഉണ്ടായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ദീപാറാണി. മക്കള്‍ ആതിഥ്യ കൃഷ്ണന്‍, അതിഥി കൃഷ്ണന്‍. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

Read More: കൊവിഡ് ബാധിച്ച് ഒരു വിദേശ മലയാളി കൂടി മരിച്ചു; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി