
റിയാദ്: മദീന സന്ദർശനത്തിനെത്തിയ മലയാളി ഉംറ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് താവളത്തിൽ അബ്ദുൽ കരീം (76) ആണ് മദീനയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. ഈരാറ്റുപേട്ട ലബ്ബൈക്ക് ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഉംറക്കത്തിയത്. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ചയാണ് മദീനയിലെത്തിയത്.
തിങ്കളാഴ്ച രാവിലെ റൂമിൽ കുഴഞ്ഞ് വീണ് ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. പെൺമക്കൾക്കും മരുമകൻ നജീബിനും ഒപ്പമാണ് ഉംറക്കെത്തിയത്. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ഷീജ (അധ്യാപിക), സജി, ഷാന (ഹെൽത്ത് ജൂനിയർ പബ്ലിക് നഴ്സ്). മരുമക്കൾ: ഷാജഹാൻ, സുനീർ, നജീബ്. മദീനയിലെ ജന്നത്ത് ബാക്കിഅ് മഖ്ബറയിൽ ചൊവ്വാഴ്ച രാവിലെ ഖബറടക്കി.
Read More - കുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ
സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ച മുമ്പ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം മുസാഹ്മിയയിൽ മരിച്ച വർക്കല മുട്ടപ്പലം പ്രണവത്തിൽ പ്രദീപിന്റെ (52) മൃതദേഹമാണ് തിങ്കളാഴ്ച നാട്ടിലെത്തിച്ചത്. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷബീറിന്റെ ഇടപെടലിനെ തുടർന്ന് റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മിറ്റിയും മുസാഹ്മിയ ഘടകവും സംയുക്തമായാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
Read More - വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഞായറാഴ്ച രാത്രി ശ്രീലങ്കൻ വിമാനത്തിൽ നാട്ടിൽ എത്തിച്ച മൃതദേഹം തിങ്കളാഴ്ച കുടുംബം ഏറ്റുവാങ്ങും. മാതാവ് - രത്നമ്മ. ഭാര്യ - എസ്. സിന്ധു (അധ്യാപിക, മന്നാനിയ പബ്ലിക് സ്‌കൂൾ). മക്കൾ - പ്രണവ്, പ്രവീണ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ നാസർ കല്ലറ, ജയൻ മാവിള, റഹീം, നിഷാദ് ആലങ്കോട് തുടങ്ങിയവരാണ് രംഗത്തുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ