റിയാദിലുണ്ടായിരുന്ന അസീസ് (61) ജോലി ആവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്. 

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് - മദീന എക്സ്പ്രസ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി കാത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 

റിയാദിലുണ്ടായിരുന്ന അസീസ് (61) ജോലി ആവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കെ.എം.സി.സി ഉനൈസ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ വെൽഫെയർ വിങ് ഭാരവാഹികളും അൽഗാത്ത് കെ.എം.സി.സി പ്രവർത്തകരും മുൻകൈയെടുത്താണ് നടപടികൾ പൂർത്തിയാക്കിയത്.

Read also: സൗദിയിലെ ബസപകടത്തിൽ മരിച്ചത് പ്രവാസികള്‍; മലയാളി ബസ് ഡ്രൈവർക്ക് പരിക്ക്

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: മലയാളിയെ ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെളിക്കോട് നെടുമങ്ങാട് കോണത്തുമേലെ വീട് സുകുമാരന്‍ ഷിബു (44) ആണ് മരിച്ചത്. അല്‍ അശ്കറയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: രാഘവന്‍ സുകുമാരന്‍, മാതാവ്: ഗൗരി തങ്കം, ഭാര്യ: മഞ്ചു.

Read More - യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്‍ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വര്‍ഷമായി മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. പിതാവ് - സൈതലവി. മാതാവ് - നഫീസ. ഭാര്യ - നുഫൈസ. മക്കള്‍ - ഫാത്തിമ ഫര്‍സാന (16), ഹംന ഫരീന (13), ഇബഹ്‍സാന്‍ ഇബ്രാഹിം (8) ഫിദ ഫര്‍സിയ (എട്ട് മാസം). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.