റിയാദിൽ മലയാളി യുവതി പനിബാധിച്ച് മരിച്ചു

Published : Jun 09, 2020, 02:30 PM IST
റിയാദിൽ മലയാളി യുവതി പനിബാധിച്ച്   മരിച്ചു

Synopsis

കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. 

റിയാദ്: പനിബാധിച്ച് മലയാളി യുവതി റിയാദിൽ മരിച്ചു. കോട്ടയം പാല, പൊൻകുന്നം കൊപ്രാക്കളം സ്വദേശി തട്ടാര്കുന്നേൽ ശശിയുടെ മകൾ രമ്യ (30) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ശുചീകരണ വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു.

കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അമ്മ: ഇളങ്ങുളം ഇലവുങ്കൽ വാസന്തി. സഹോദരൻ: വിഷ്ണു. മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സലിം പാറയിൽമുക്ക്, ഷെഫി മോൻ എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷം; യുഎഇയിൽ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്