സാധാരണക്കാര്‍ക്ക് റമദാൻ സമ്മാനമായി പണം, ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കും; സൽമാൻ രാജാവിന്‍റെ ഉത്തരവ്

Published : Mar 19, 2024, 03:19 PM ISTUpdated : Mar 19, 2024, 03:23 PM IST
സാധാരണക്കാര്‍ക്ക് റമദാൻ സമ്മാനമായി പണം, ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കും; സൽമാൻ രാജാവിന്‍റെ ഉത്തരവ്

Synopsis

വരും മണിക്കൂറുകളിൽ തന്നെ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

റിയാദ്​: രാജ്യ​ത്തെ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക്​ റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ സൽമാൻ രാജാവ്​ ഉത്തരവിട്ടു. ഓരോ കുടുംബത്തിന്​ 1000 റിയാലും വ്യക്തിക്ക്​ 500 റിയാലുമാണ്​ വിതരണം ചെയ്യുക. 

സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക്​ റമദാനിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉദാരമായ സഹായത്തിന്​ സൽമാൻ രാജാവിന്​ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജ്​ഹി നന്ദി അറിയിച്ചു. വരും മണിക്കൂറുകളിൽ തന്നെ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Read Also -  പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

റമദാനിൽ വാണിജ്യ, പരസ്യ വിപണ ആവശ്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് സൗദി അധികൃതർ

റിയാദ്: റമദാനിൽ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്കും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ചാരിറ്റി കാമ്പയിനിലും വാണിജ്യ, പരസ്യ വിപണ രംഗങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്നതിൽ നിന്ന് കർശനമായി തടയണം. 

ശിശു സംരക്ഷണ സംവിധാനത്തിൻറെ ആർട്ടിക്കിൾ മൂന്ന്, എക്സിക്യൂട്ടീവ് ചട്ടങ്ങൾ എന്നിവ പ്രകാരമാണ് മുന്നറിയിപ്പ്. ഈ വ്യവസ്ഥകൾ കുട്ടികളുടെ വികസന ഘട്ടങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വലിയ ജനക്കൂട്ടവുമായി സമ്പർക്കം പുലർത്തുന്നതിെൻറ അപകടങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം പറഞ്ഞു. ഇത് പ്രായത്തിന് വിരുദ്ധമായ പിരിമുറുക്കത്തിലും ഉത്കണ്ഠയിലും അവരെ എത്തിക്കും. സമപ്രായക്കാർക്കിടയിൽ അവർ ഭീഷണിപ്പെടുത്തലിന് ഇരയാകാനും ഇടയുണ്ട്. 

റമദാൻ ധനസമാഹരണ പ്രവർത്തനങ്ങളിലും വിപണന ആശയവിനിമയ കാമ്പയിനുകളിലും ചില ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ കുട്ടികളെ ഉപയോഗിക്കുന്നതായി മന്ത്രാലയം നിരീക്ഷിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്നും മന്ത്രാലയം പറഞ്ഞു. കുട്ടികളെ വാണിജ്യ, പരസ്യ വിപണന ആവശ്യങ്ങൾക്ക് ചൂഷണം ചെയ്യുന്നവർക്കെതിരെ ശിശു സംരക്ഷണ സംവിധാനത്തിെൻറ ആർട്ടിക്കിൾ മൂന്ന് അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കും. ഇത്തരം ചൂഷണം ശ്രദ്ധയിൽപ്പെട്ടാൽ 19911 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ മന്ത്രാലയത്തിെൻറ ആപ്ലിക്കേഷൻ വഴിയോ വിവരമറിയിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം