King Salman: സൗദി ഭരണാധികാരി 94 രാജ്യങ്ങളിലേക്ക് സമ്മാനമായി ഈത്തപ്പഴം അയക്കുന്നു

Published : Feb 04, 2022, 11:12 PM IST
King Salman: സൗദി ഭരണാധികാരി 94 രാജ്യങ്ങളിലേക്ക് സമ്മാനമായി ഈത്തപ്പഴം അയക്കുന്നു

Synopsis

അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ വഴി ഗുണഭോക്താക്കളിൽ എത്തുന്നതുവരെ ഈന്തപ്പഴത്തിന്റെ ഗുണനിലവാരം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന റഫ്രിജറേറ്റഡ് ട്രക്കുകളിലായിരിക്കും അയയ്ക്കുക.

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് 94 രാജ്യങ്ങളിലേക്ക് സമ്മാനമായി ഈത്തപ്പഴം അയക്കുന്നു. റമദാന് മുന്നോടിയായാണ് മികച്ച ഈത്തപ്പഴം എത്തിക്കുന്നതെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ആലുശൈഖ് പറഞ്ഞു. ‘ഖാദിമുൽ ഹറമൈൻ ഹദിയ’ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളിലെ 10 ലക്ഷത്തിലധികം ആളുകളിൽ അവ വിതരണം വിതരണം ചെയ്യും. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ വഴി ഗുണഭോക്താക്കളിൽ എത്തുന്നതുവരെ ഈന്തപ്പഴത്തിന്റെ ഗുണനിലവാരം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന റഫ്രിജറേറ്റഡ് ട്രക്കുകളിലായിരിക്കും അയയ്ക്കുക. ലോകരാജ്യങ്ങളിലെ എംബസികൾ, അറ്റാഷെകൾ, ഇസ്ലാമിക് സെന്‍ററുകൾ എന്നിവയുമായി ഏകോപിച്ചായിരിക്കും വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ