ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; കുവൈത്ത് പൗരന്‍റെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി

Published : Sep 25, 2026, 05:48 PM IST
Court

Synopsis

ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന്‍റെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി. ജസ്റ്റിസ് നാസർ സാലിം അൽ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതിയാണ് കീഴ്ക്കോടതി വിധി ശരിവച്ചത്. ഭാര്യയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന്‍റെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി. അൽ മുത്‌ലാ പ്രദേശത്താണ് സംഭവം. ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് പൗരന് വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് നാസർ സാലിം അൽ ഹെയ്ദിന്‍റെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതിയാണ് കീഴ്ക്കോടതി വിധി ശരിവച്ചത്. ഭാര്യയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ശേഷമാണ് കോടതി ശിക്ഷ ശരിവച്ചത്.

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. അബ്ദലി അതിർത്തി വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ പിടികൂടി. ഏകദേശം 47 കിലോയോളം ക്രിസ്റ്റൽ മെത്തും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന 45 ലിറ്റർ രാസവസ്തുവുമാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ നിർണായക ഓപ്പറേഷൻ.

കബ്ദ് മേഖലയിലെ ഒരു ഫാമിൽ മയക്കുമരുന്ന് നിർമ്മാണവും കടത്തവും നടത്തിവന്നതുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഈ നടപടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചാണ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം പ്രതിയെ കുടുക്കിയത്. ഇറാഖിൽ നിന്ന് അബ്ദലി അതിർത്തി വഴി കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന പ്രതിയെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ബിസിനസ് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു; ഇറാനിയൻ പൗരനെതിരെ കേസ്
ദുബായിൽ തുറസ്സായ സ്ഥലത്ത് രാസമാലിന്യം തള്ളിയ 18 പേർക്കെതിരെ കേസ്, 17 ടാങ്കറുകൾ പിടിച്ചെടുത്തു