വ്യാപക ട്രാഫിക് പരിശോധന; അശ്രദ്ധമായി വാഹനമോടിച്ച 50 ഡ്രൈവർമാർ കുവൈത്തിൽ അറസ്റ്റിൽ

Published : Jan 21, 2025, 04:34 PM ISTUpdated : Jan 21, 2025, 04:35 PM IST
 വ്യാപക ട്രാഫിക് പരിശോധന; അശ്രദ്ധമായി വാഹനമോടിച്ച 50 ഡ്രൈവർമാർ കുവൈത്തിൽ അറസ്റ്റിൽ

Synopsis

ട്രാഫിക് പരിശോധനകളില്‍ അശ്രദ്ധമായി വാഹനമോടിച്ച 50 ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ജനുവരി 11നും 17നും ഇടയിൽ നടത്തിയ പരിശോധനകളിൽ 48,104 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 

അശ്രദ്ധമായി വാഹനമോടിച്ച 50 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. 204 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ട്രാഫിക് വിഭാ​ഗം അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. 77 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്ത് ഇവ ജുവനൈൽ ഗാരേജിലേക്ക് മാറ്റുകയും ചെയ്തു. ഈ കാലയളവിൽ, ചെറിയ കൂട്ടിയിടികൾ മുതൽ പരിക്കുകൾ ഉൾപ്പെടുന്ന സംഭവങ്ങൾ വരെയുള്ള 1,150 ട്രാഫിക് അപകടങ്ങൾ ഉൾപ്പെടെ 2,007 റിപ്പോർട്ടുകൾ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്‍റിന്  ലഭിച്ചു. 

Read Also - പട്ടാപ്പകൽ കൂസലില്ലാതെ സ്ഥാപനത്തിലേക്ക് കയറി വന്ന 2 പേർ, എല്ലാം കണ്ട് സിസിടിവി; പെട്ടെന്ന് തോക്കുചൂണ്ടി കൊള്ള

പരിശോധനക്കിടെ സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഒരാൾ, അബോധാവസ്ഥയിൽ കണ്ടെത്തിയ മറ്റൊരാൾ, തിരിച്ചറിയൽ രേഖയില്ലാത്ത നാല് പേര്‍ എന്നിവരെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ റിപ്പോർട്ട് ചെയ്തു. കാലഹരണപ്പെട്ട റെസിഡൻസിയോ വാറന്‍റുകളോ ഉള്ളവരുൾപ്പെടെ ആവശ്യമായ 51 പേരെയും പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ