രണ്ടുപേര്‍ സ്ഥാപനത്തിലെത്തി തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളിലുണ്ട്.
കുവൈത്ത് സിറ്റി: പട്ടാപ്പകല്‍ മണി എക്സ്ചേഞ്ച് കൊള്ളയടിച്ചു. കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റിലാണ് സംഭവം. കാറിലെത്തിയ രണ്ടുപേര്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്കു ചൂണ്ടി കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
കാറിലെത്തിയ രണ്ടംഗ സംഘം സ്ഥാപനത്തിലേക്ക് കയറി ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ശേഷം കൗണ്ടറിലുണ്ടായിരുന്ന പണം കൈക്കലാക്കി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പതിനായിരം കുവൈത്തി ദിനാറാണ് മണി എക്സ്ചേഞ്ചില്‍ നിന്ന് സംഘം കൈക്കലാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പ്രതികള്‍ക്കായി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ തോക്കുമായി മണി എക്സ്ചേഞ്ചില്‍ കയറുന്നതും പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Also - 'വളരെ മോശം', ഇൻഡിഗോ വിമാനത്തിൽ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ലഗേജ് കാണാനില്ല; ഓട്ടോയിൽ കൊണ്ടുവന്നത് നാലാം ദിവസം
