Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ ഒരു ദിവസം അപകടങ്ങളില്‍ മരിച്ചത് മൂന്ന് പ്രവാസികള്‍

നിര്‍മ്മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഈജിപ്ത് സ്വദേശി മരിച്ചു. മൂന്നാമത്തെ അപകടത്തില്‍പ്പെട്ടത് ഒരു ഇന്ത്യക്കാരനാണ്.

three expats killed in different accidents in kuwait
Author
First Published Dec 3, 2022, 4:49 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ദിവസം വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത് മൂന്ന് പ്രവാസികള്‍. ഒരു സ്‌ഫോടനത്തിലാണ് ഇന്ത്യക്കാരനായ ആട്ടിടയന്‍ മരിച്ചത്. 1990ല്‍ ഇറാഖ് അധിനിവേശ കാലത്തെ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് ഇയാള്‍ മരിച്ചതെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിര്‍മ്മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഈജിപ്ത് സ്വദേശി മരിച്ചു. മൂന്നാമത്തെ അപകടത്തില്‍പ്പെട്ടത് ഒരു ഇന്ത്യക്കാരനാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇയാളെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. വടക്ക്-പടിഞ്ഞാറന്‍ കുവൈത്തിലെ അല്‍ ജഹ്‌റ ഗവര്‍ണറേറ്റിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Read More -  കുവൈത്തിലെ പുതിയ ക്യാമറയില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6,062 നിയമലംഘനങ്ങള്‍

കുവൈത്തില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ചു
 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് പേരും കുവൈത്ത് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി പ്രവാസിയെ തട്ടിക്കൊണ്ടു പോവുകയും പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രവാസിയുടെ അടുത്തെത്തിയ സംഘം അറസ്റ്റ് ചെയ്‍ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചായിരുന്നു മോഷണവും ഭീഷണിപ്പെടുത്തലും.  

Read More - സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ തീപിടിച്ചു; ആറ് വാഹനങ്ങള്‍ക്ക് നാശനഷ്ടം

പ്രവാസിയെ തട്ടിക്കൊണ്ടു പോയതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പ്രവാസിയെ കബളിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ കുവൈത്ത് പരമോന്നത കോടതി കഴിഞ്ഞ ദിവസം മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios