
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉറവിടം വ്യക്തമല്ലാത്തതും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ 249 കിലോഗ്രാം മാംസവും മറ്റ് ഭക്ഷ്യവസ്തുക്കളും അധികൃതർ പിടികൂടി നശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ അനധികൃതമായി മാംസം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു.
പരിശോധനയിൽ മാംസവും മറ്റ് ഭക്ഷ്യവസ്തുക്കളും ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്തതും വിതരണത്തിന് അനുയോജ്യമല്ലാത്തതുമാണെന്ന് കണ്ടെത്തി. തുടർന്ന് പിടിച്ചെടുത്ത 249 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിക്കുകയും നിയമലംഘകനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam