എഞ്ചിൻ ഓഫാക്കാതെ കാ‍ർ നിർത്തി പുറത്തിറങ്ങി; പിന്നാലെ മോഷണം, രണ്ട് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്തി ഷാർജ പൊലീസ്

Published : Sep 27, 2026, 10:54 AM IST
sharjah police

Synopsis

ഷാർജയിൽ എഞ്ചിൻ പ്രവർത്തിപ്പിച്ച് നിർത്തിയിരുന്ന കാർ മോഷണം പോയതിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തി ഷാർജ പൊലീസ്. വാഹനം ഓൺ ആക്കി ഇടുന്നത് യുഎഇയിൽ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഷാർജ: മോഷണം പോയ കാർ രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്. എഞ്ചിൻ പ്രവർത്തിപ്പിച്ച ശേഷം അശ്രദ്ധമായി നിർത്തിയിട്ട കാർ മോഷണം പോയ സംഭവത്തിൽ ഷാർജ പൊലീസ് മിന്നൽ പരിശോധന നടത്തുകയായിരുന്നു. സെപ്തംബർ 24-ന് വൈകുന്നേരം വാഹനം മോഷ്ടിക്കപ്പെട്ടതായി ഒരു സ്ത്രീയുടെ പരാതി ലഭിച്ച് വെറും രണ്ട് മണിക്കൂറിനുള്ളിൽ കാർ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഷാർജ പൊലീസ് ഓപ്പറേഷൻസ് സെന്‍ററിൽ പരാതി ലഭിച്ച ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം രംഗത്തിറങ്ങിയാണ് പ്രതിയെയും വാഹനവും കണ്ടെത്തിയത്. ചെറിയ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ പോലും കാറിന്‍റെ എൻജിൻ ഓഫ് ചെയ്യാതെ പോകുന്നതും വാഹനം ലോക്ക് ചെയ്യാതിരിക്കുന്നതും അവസരം കാത്തുനിൽക്കുന്ന മോഷ്ടാക്കൾക്ക് സഹായകരമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

എഞ്ചിൻ ഓഫാക്കാതെ വാഹനം റോഡിലോ പൊതുസ്ഥലങ്ങളിലോ ഉപേക്ഷിച്ചു പോകുന്നത് യുഎഇയിൽ പിഴ ലഭിക്കാവുന്ന ഗതാഗത നിയമലംഘനമാണ്. കടകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ എന്നിവിടങ്ങളിൽ ചുരുങ്ങിയ സമയത്തേക്ക് നിർത്തുമ്പോൾ പോലും എൻജിൻ ഓഫാക്കി വാതിലുകൾ ലോക്ക് ചെയ്യണം. വാഹനത്തിനുള്ളിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഉപേക്ഷിക്കരുത്. അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിലും, അടിയന്തര സ്വഭാവമില്ലാത്ത വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി 901 എന്ന നമ്പറിലും ബന്ധപ്പെടാമെന്നും ഷാർജ പൊലീസ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി
കുവൈത്തിൽ വ്യാപക പരിശോധന; 2.457 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു