കുവൈത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ ലാബ് പൂട്ടിച്ചു

Published : Jul 26, 2022, 10:54 AM ISTUpdated : Jul 26, 2022, 10:56 AM IST
കുവൈത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മെഡിക്കല്‍ ലാബ് പൂട്ടിച്ചു

Synopsis

ലൈസന്‍സില്ലാത്തയാളായിരുന്നു ഇവിടെ ലബോറട്ടറി ടെക്നീഷ്യന്‍റെ ജോലി ചെയ്തിരുന്നത്. ഇതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് ലാബ് അടച്ചുപൂട്ടിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലഹരണപ്പെട്ട ലൈസന്‍സുമായി പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ലബോറട്ടറി പൂട്ടിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് ലൈസന്‍സിംഗ് വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഇന്‍സ്പെക്ഷന്‍ കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് സിവില്‍ മെഡിക്കല്‍ സര്‍വ്വീസസ് അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു. 

ലൈസന്‍സില്ലാത്തയാളായിരുന്നു ഇവിടെ ലബോറട്ടറി ടെക്നീഷ്യന്‍റെ ജോലി ചെയ്തിരുന്നത്. ഇതടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് ലാബ് അടച്ചുപൂട്ടിയത്. നടപടികള്‍ സ്വീകരിക്കുന്നതിനായി കേസ് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്ന് ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അല്‍ നജ്ജാര്‍ കൂട്ടിച്ചേര്‍ത്തു.

മധ്യാഹ്ന വിശ്രമം നിയമം ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസി ഇന്ത്യക്കാരനെ തൂക്കിലേറ്റാന്‍ വിധിച്ച് ക്രിമിനല്‍ കോടതി. 11,000 ദിനാര്‍ വിപണി മൂല്യമുള്ള ലഹരിമരുന്നാണ് ഇയാള്‍ കടത്തിയത്. 

കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാര്‍ഗമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയത്. ഒരു കിലോയിലേറെ ഹാഷിഷ് കുവൈത്തിലെത്തിച്ചതായി പ്രതി സമ്മതിച്ചിരുന്നു. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ചോക്കലേറ്റ് ബോക്‌സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുമായി ഒരാള്‍ അറസ്റ്റില്‍

കൊവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍

ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 4.23 ലക്ഷം ഇന്ത്യക്കാര്‍. 2020 ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഇവരില്‍ പകുതിയിലേറെയും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആകെ 4,23,559 ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. ഇവരില്‍ 1,52,126 പേര്‍ യുഇഎയില്‍ നിന്നും 1,18,064 പേര്‍ സൗദി അറേബ്യയില്‍ നിന്നും 51,206 പേര്‍ കുവൈത്തില്‍ നിന്നും 46,003 പേര്‍ ഒമാനില്‍ നിന്നും 32,361 പേര്‍ ഖത്തറില്‍ നിന്നുമാണ് തിരിച്ചെത്തിയത്. ജൂണ്‍ 2020 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് 1,41,172 ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോയതായും മന്ത്രി അറിയിച്ചു. ഖത്തറിലേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്- 51,496 പേര്‍. യുഎഇയിലേക്ക് ഈ കാലയളവില്‍  13,567  പേര്‍ മാത്രമാണ് തിരികെ എത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം