കുവൈത്തിൽ ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി

Published : Sep 24, 2026, 05:10 PM IST
court

Synopsis

കുവൈത്തിൽ ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി. മൈദാൻ ഹവല്ലിയിൽ ഈദ് നമസ്കാരത്തിനായി പുറത്തിറങ്ങിയ ബാലനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.

കുവൈത്ത് സിറ്റി : കുവൈത്തിൽ ഒൻപതുവയസ്സുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്ത് പൗരന് വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. മൈദാൻ ഹവല്ലിയിൽ ഈദ് നമസ്കാരത്തിനായി പുറത്തിറങ്ങിയ ബാലനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ലൈംഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ റൗദ പ്രദേശത്തെ ഒരു സ്കൂളിന് മുന്നിൽ നഗ്നനായി ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി. പ്രതിക്ക് മുമ്പും തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന വിവരവും കോടതി നടപടികളിൽ പുറത്തുവന്നു. കേസിൽ നേരത്തെ വിധിച്ച വധശിക്ഷയാണ് അപ്പീൽ കോടതിയുടെ രണ്ടാം സർക്ക്യൂട്ട് ശരിവച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചൈനയിൽ നിന്ന് കുവൈത്തിലേക്ക് എത്തിയത് 568 വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളും; കയ്യോടെ പിടികൂടി കസ്റ്റംസ്
ഒക്ടോബർ ഒന്നുമുതൽ കുവൈത്തിൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രചാരണം; നിഷേധിച്ച് വ്യോമയാന അതോറിറ്റി