28 പ്രവാസികളെ ഒറ്റയടിക്ക് നാടുകടത്തി; പ്രശ്നമായത് ഈ നിയമലംഘനം

Published : Feb 19, 2024, 03:29 PM IST
 28 പ്രവാസികളെ ഒറ്റയടിക്ക് നാടുകടത്തി; പ്രശ്നമായത് ഈ നിയമലംഘനം

Synopsis

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് കര്‍ശന നടപടി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 28 പ്രവാസികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.  ഇതിന് പുറമെ 133 സ്വദേശികളെയും രാജ്യത്തെ പരിസ്ഥിതി നിയമം ലംഘിച്ചതിന് പിടികൂടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് കര്‍ശന നടപടി. ലൈസന്‍സില്ലാതെ പ്രവേശിക്കുക, അനധികൃത ക്യാമ്പിങ്, അനധികൃത വേട്ടയാടല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവയാണ് നിയമലംഘനങ്ങളില്‍പ്പെടുന്നത്. പരിസ്ഥിതി സംരക്ഷിത മേഖലകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ അധികൃതര്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷയും 500 ദിനാര്‍ മുതല്‍ 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ. 2022ലാണ് ഗുരുതര പരിസ്ഥിതി നിയമലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ നാടുകടത്താന്‍ കുവൈത്ത് തീരുമാനിച്ചത്. 

Read Also - മുൾമുനയിൽ നിര്‍ത്തിയത് 24 മണിക്കൂറിലേറെ, ആശങ്കക്കൊടുവിൽ ആശ്വാസം; കാണാതായ മലയാളിയെ വിമാനത്താവളത്തിൽ കണ്ടെത്തി

ഇത് കടന്ന കൈ, മയക്കുമരുന്ന് കടത്തിന് പുതുവഴി; അതിവിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ രഹസ്യ വിവരം ചതിച്ചു, അറസ്റ്റ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് കടത്തിനെ കുറിച്ച് സൂചന ലഭിച്ച ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയതും ലഹരിമരുന്ന് പിടിച്ചെടുത്തതും.

ഇറാനില്‍ നിന്ന് ദോഹ തുറമുഖം വഴിയെത്തിയതാണ് മയക്കുമരുന്ന്. ആടുകളുടെ കുടലിലും ത്വക്കിലും വിദഗ്ധമായി ഒളിപ്പിച്ചാണ് പ്രതികള്‍ മയക്കുമരുന്ന് കടത്തിയത്. കുവൈത്തിലേക്ക് കൊണ്ടുവരുന്ന ആടുകളെ ഉപയോഗിച്ച് ലഹരിമരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം. വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ദോഹ തുറമുഖത്തെത്തി ആടിനെ കണ്ടെത്തുകയായിരുന്നു. ഒരു കിലോ ഹാഷിഷ്, ആടുകളുടെ കുടലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അഞ്ച് കിലോ ഷാബു, 20,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍, 100 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. ഏഷ്യക്കാരാണ് ഇവര്‍. ഇവരെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ