തുറമുഖത്ത് എത്തിയ ഷിപ്മെന്‍റില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
റിയാദ്: സൗദി അറേബ്യയിൽ വന്‍ ലഹരിമരുന്ന് വേട്ട. 13 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്. അല്‍ ബത അതിര്‍ത്തി തുറമുഖത്ത് നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
സൗദിയിലെത്തിയ ഷിപ്മെന്‍റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 1,364,706 ലഹരി ഗുളികകളാണ് പിടികൂടിയത്. എയര്‍ കണ്ടീഷനറുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമം നടന്നത്. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതുമായ വസ്തുക്കള്‍ കര്‍ശനമായി പരിശോധിക്കാനുള്ള കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ വിവരം ലഭിക്കുന്നവര്‍ 1910 എന്ന നമ്പരിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പരിലോ അറിയിക്കണമെന്നും 1910@zatca.gov.sa എന്ന ഇ മെയില്‍ ഐഡിയിലോ അറിയിക്കണമെന്നും അധികൃതര്‍ അഭ്യർത്ഥിച്ചു.
Read Also - പ്രവാസികൾ മറക്കരുത്; കൂട്ടുകാരൻ തന്നുവിട്ട പലഹാരം, ചെറിയൊരു സഹായം, അറിയാതെ ചെയ്യുന്ന ഈ പ്രവൃത്തി കുരുക്കാവും
