
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‍സ് ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും നടത്തിയ പരിശോധനകളില്‍ 32 പ്രവാസികളാണ് അറസ്റ്റിലായതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്‍തിരുന്ന മൂന്ന് ഓഫീസുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി റെയ്ഡ് ചെയ്‍ത് പൂട്ടിച്ചു. ഇവിടെ നിന്ന് പിടിയിലായവരില്‍ ഏഷ്യക്കാരും അറബ് വംശജരുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താമസ നിയമലംഘകരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും നിരവധിപ്പേരാണ് അധികൃതരുടെ പിടിയിലാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam