സാമ്പത്തിക പ്രതിസന്ധി കാലങ്ങളിൽ രാജ്യത്തെ താങ്ങി നിർത്തിയത് പ്രവാസികളെന്ന് സാദിഖലി തങ്ങൾ

Published : Aug 31, 2025, 03:46 PM IST
Sadiq Ali Shihab Thangal

Synopsis

സാമ്പത്തിക പ്രതിസന്ധി കാലങ്ങളിൽ രാജ്യത്തെ താങ്ങി നിർത്തിയത് പ്രവാസികളാണെന്നും പ്രതിസന്ധികളിലും പ്രയാസങ്ങളിലും കെ എം സി സി കാണിക്കുന്ന സ്നേഹത്തിന്റെ കരുതൽ മനുഷ്യ സ്നേഹത്തിന്റെ വലിയ അടയാള പ്പെടുത്തലാണെന്നും സാദിഖലി തങ്ങൾ. 

കുവൈത്ത് സിറ്റി: മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി കുവൈത്തിലെത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് കെഎംസിസി പ്രൗഢഗംഭീര സ്വീകരണം നൽകി. കെഎംസിസി പ്രസിഡന്‍റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സ്വീകരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു.

അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ സ്വീകരണ വേദിയിലേക്ക് പ്രവർത്തകർ ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് തങ്ങളെ ആനയിച്ചത്. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സാദിഖലി തങ്ങൾക്ക് പ്രസിഡന്റ്‌ കൈമാറി. കുവൈത്ത് കെ എം സി സി മൊബൈൽ ആപ്പ് ലോഞ്ചിംഗും മുഖപത്രമായ 'ദർശന'ത്തിന്റെ വാർഷിക പതിപ്പ് പ്രകാശനവും സാദിഖലി തങ്ങൾ നിർവഹിച്ചു. സാമ്പത്തിക പ്രതിസന്ധി കാലങ്ങളിൽ രാജ്യത്തെ താങ്ങി നിർത്തിയത് പ്രവാസികളാണെന്നും പ്രതിസന്ധികളിലും പ്രയാസങ്ങളിലും കെ എം സി സി കാണിക്കുന്ന സ്നേഹത്തിന്റെ കരുതൽ മനുഷ്യ സ്നേഹത്തിന്റെ വലിയ അടയാള പ്പെടുത്തലാണെന്നും സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു. ഇന്ത്യക്കാരോടും പ്രത്യേകിച്ച് മലയാളികളോടും അറബ് ഭരണാധികാരികൾ കാണിക്കുന്ന സ്നേഹം നന്ദിയോടെ കാണണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

അഡ്വക്കറ്റ് ഫാദർ സുബിൻ മണത്തറ, ഡോക്ടർ അമീർ അഹമ്മദ്, ഒഐസിസി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങര, മരിയ ഉമ്മൻ ചാണ്ടി പ്രസംഗിച്ചു. മുസ്തഫ ഹംസ, (മെട്രോ) അബ്ദുറഹ്മാൻ, (അൽ അൻസാരി), മുഹമ്മദലി വി.പി (മെഡക്സ്), അയ്യൂബ് കച്ചേരി (ഗ്രാന്റ്), റഫീഖ് അഹമ്മദ് (മംഗോ), അബ്ദുൽ ഖാദർ (ലുലു), ഹർഷൽ (മലബാർ ഗോൾഡ്) സംഘടന പ്രതിനിധികൾ ആയ ഷംസുദീൻ ഫൈസി (KIC), ഷുനാശ് ഷുക്കൂർ (KKIC), ഷരീഫ് പി.ടി (KIG), അലവി സഖാഫി (ICS) അബ്ദുറഹ്മാൻ അദ്ക്കാനി (ഹുദ സെന്റർ) എന്നിവർ സന്നിഹിതരായി.

കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. ഗ്യാസ്‌നി മുഹമ്മദ്‌ ഫാറൂഖ് ഖിറാഅത്ത് നടത്തി. കുവൈത്ത് കെ എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡിയോ പ്രദർശനവും നടന്നു. ഉപദേശക സമിതി ചെയർമാൻ സലീം ടി.ടി, വൈസ് ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികൾ ആയ റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ, ഉപദേശക സമിതി അംഗങ്ങൾ ആയ സിദ്ദിഖ് വലിയകത്ത്, കെകെപി ഉമ്മർ കുട്ടി, വനിതാ വിംഗ് ഭാരവാഹികൾ ആയ ഡോക്ടർ സഹീമ മുഹമ്മദ്‌, അഡ്വക്കറ്റ് ഫാത്തിമ സൈറ, ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ് എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ