
കുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിൻറെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടർ. മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ ഏകോപിച്ച് ശ്രമങ്ങൾ നടത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് ബോധവൽക്കരണ വകുപ്പിൻറെ വക്താവ് മേജർ അബ്ദുള്ള ബു അൽ ഹസൻ പറഞ്ഞു.
മഴ തുടങ്ങിയതോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസിൽ നിന്നുമുള്ള സംഘങ്ങൾ പട്രോളിംഗ് നടത്തി വേണ്ട നടപടികൾ സ്വീകരിച്ചു. കൂട്ടായ ശ്രമങ്ങള്‍ കൊണ്ട് 17 ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. അപകട സ്ഥലങ്ങളിൽ ഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കിയതായി അൽ ഹസ്സൻ അറിയിച്ചു.
Read Also - നാടണയാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റുമായി ഐസിഎഫ്
കുവൈത്തില്‍ ചൊവ്വാഴ്ച മുഴുവന്‍ പല പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചില സ്ക്വയറുകൾ, റോഡുകൾ, പ്രധാന തെരുവുകൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.
മഴക്കെടുതി നേരിടാൻ അതോറിറ്റികൾ സജ്ജമാണെന്ന് പൊതുമരാമത്ത് മന്ത്രി നൂറ അൽ മാഷാൻ പറഞ്ഞു. ഓപ്പറേഷൻ റൂമിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും മഴയെ നേരിടാൻ ദ്രുതഗതിയില്‍ നീങ്ങാനും അടിയന്തര സാഹചര്യത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളക്കെട്ട് കൈകാര്യം ചെയ്യുന്നതിനായി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും പൊതുമരാമത്ത് മന്ത്രാലയത്തിൻറെ എമർജൻസി ടീമുകളെ വിന്യസിക്കുകയും പമ്പുകളും ഉപകരണങ്ങളും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. മഴ സാഹചര്യത്തെ നേരിടാൻ ആഭ്യന്തര മന്ത്രാലവും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam