
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് ഏരിയയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഇരുവരും അറബ് വംശജരാണ്. സഹോദരങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് ഇരുവരെയും നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അടിപിടിയുണ്ടായപ്പോൾ തനിക്ക് ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാളാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ സുരക്ഷാ പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തുകയും രണ്ടു പേരെയും പിടികൂടുകയും ചെയ്തു.
ജനവാസ മേഖലയിലായിരുന്നു ഇത്തരമൊരും സംഭവം നടന്നത് എന്നത് തർക്കങ്ങൾ അക്രമത്തിലേക്ക് നീങ്ങുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. രണ്ട് വ്യക്തികളെയും നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. അക്രമമോ പൊതു ക്രമസമാധാന ലംഘനമോ നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതു ധാർമികതയ്ക്ക് നിരക്കാത്ത ഇത്തരം പ്രവർത്തികൾ ഒരിക്കലും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇരുവരെയും നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ