
കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്' കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ (Kuwait parliamentarians) ആവശ്യപ്പെട്ടു. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സ്പീക്കർ മർസ്സൂഖ് അൽ ഘാനമിനു കത്ത് നൽകി.
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുകയാണെന്ന് ആരോപിച്ച എംപിമാർ ഇത് അവസാനിക്കുന്നത് വരെ പ്രവേശന വിലക്ക് തുടരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുഹന്നദ് അൽ സായർ, ഒസാമ അൽ ഷാഹീൻ എന്നിവരടക്കം 12 തീവ്ര ഇസ്ലാമിസ്റ്റ് എം. പി.മാരാണു സ്പീക്കർക്ക് നൽകിയ പ്രസ്ഥാവനയിൽ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യയികെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എംപിമാർ കുവൈറ്റ് പാർലമെന്റിൽ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കുവൈത്ത് ഏകീകൃത നിലപാട് സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ എംപിമാർ ആവശ്യപ്പെട്ടു.
കുവൈത്ത് സിറ്റി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ (Shashi Tharoor ) വിമര്‍ശിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി (Indian Embassy in Kuwait). ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റ് ശശി തരൂര്‍ പങ്കുവെച്ചെന്ന് ആരോപിച്ചാണ് എംബസിയുടെ വിമര്‍ശനം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്ലാമാബാദ് ആദരിച്ച വ്യക്തിയുടെ ട്വീറ്റ് ശശി തരൂര്‍ എംപി റീട്വീറ്റ് ചെയ്തെന്ന് ആരോപിച്ചാണ് എംബസി രംഗത്തെത്തിയത്.
'ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ആരാധ്യനായ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം റീട്വീറ്റ് ചെയ്ത് കാണുന്നത് സങ്കടകരമാണ്. ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്.'- കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും അംഗങ്ങള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് ഒരു കൂട്ടം കുവൈത്ത് പാര്ലമെന്റ് അംഗങ്ങള്‍, കുവൈത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് 'മജ്ബല്‍ അല്‍ ശരീക' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്. മുസ്ലിം പെണ്‍കുട്ടികളെ പൊതുസ്ഥലത്ത് അവഹേളിക്കുന്നത് വെറുതെ ഇരുന്ന് നോക്കി കാണാനാകില്ലെന്നും ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്.
'ആഭ്യന്തര പ്രവൃത്തികൾക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാൻ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗൾഫ് മേഖലയിൽ ഉടനീളം ഞെട്ടലുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. 'ഇന്ത്യയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങള്‍ക്ക് ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്' എന്നാണവർ പറയുന്നത്.' - തരൂർ ട്വീറ്റ് ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ