ആഗോള സമാധാന സൂചികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് രണ്ടാമത്

Published : Jun 20, 2025, 02:23 PM IST
Kuwait city

Synopsis

 1.642 സ്കോറാണ് കുവൈത്തിന് ലഭിച്ചത്

കുവൈത്ത് സിറ്റി: ആഗോള സമാധാന സൂചികയിൽ കുവൈത്തിന് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) പുറത്തിറക്കിയ 2025ലെ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 31ാം സ്ഥാനവും നേടിയത്. 1.642 സ്കോറാണ് കുവൈത്തിന് ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ ഖത്തർ (ആഗോളതലത്തിൽ 27ാം സ്ഥാനം) ഒന്നാമതെത്തി. മൂന്നാം സ്ഥാനത്താണ് ഒമാൻ. ആഗോളതലത്തിൽ 42ാമതാണ് ഒമാന്റെ സ്ഥാനം. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ യാഥാക്രമം യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ്. ആഗോളതലത്തിൽ 52ാം സ്ഥാനം യുഎഇക്കും 90ാം സ്ഥാനം സൗദി അറേബ്യക്കും ആണ്. ബഹ്റൈനിന്റെ സ്ഥാനം നൂറാമതാണ്.

കുവൈത്തിന്റെ ഈ ഉയർന്ന റാങ്കിങ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. കാരണം, സമാധാനം പലപ്പോഴും സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുന്നു. സമാധാനപരമായ സമൂഹങ്ങളിൽ വരുമാന വളർച്ച വർദ്ധിക്കുകയും കറൻസികൾക്ക് കൂടുതൽ കരുത്ത് ലഭിക്കുകയും വിദേശ നിക്ഷേപങ്ങളെ ആകർഷിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൂടാതെ, അത്തരം സമൂഹങ്ങൾ രാഷ്ട്രീയ സ്ഥിരതയും പൗരന്മാർക്കിടയിൽ സന്തോഷവും സൃഷ്ടിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ