ഉപ്പ്​ കൂടരുത്​, കോഫിക്ക്​ കടുപ്പവും, സൗദിയിൽ പുതിയ ഭക്ഷ്യനിയമം ജൂലൈ മുതൽ

Published : Jun 20, 2025, 02:05 PM IST
arabian food

Synopsis

ജൂലൈ മുതൽ റസ്റ്റോറന്റുകളിലും കഫേകളിലും പുതിയ ഭക്ഷ്യനിയമം നടപ്പാകും

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കഫേകളിലും നിന്ന് തങ്ങൾ കഴിക്കുന്ന ഭക്ഷണ വസ്തുക്കളിലെ ചേരുവകൾ എന്താണെന്ന് ഉപഭോക്താക്കൾക്ക് അറിയാനുള്ള അവസരമൊരുക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ജൂലൈ മുതൽ റസ്റ്റോറന്റുകളിലും കഫേകളിലും പുതിയ ഭക്ഷ്യനിയമം നടപ്പാകും. ഭക്ഷണങ്ങളിൽ ചേർക്കുന്ന പദാർത്ഥങ്ങളുടെ അളവും മറ്റ് വിവരങ്ങളും ഉപഭോക്താവിന് മനസിലാക്കാൻ കഴിയും വിധം പ്രദർശിപ്പിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.

ഭക്ഷ്യ സുതാര്യത വർധിപ്പിക്കണം എന്നതാണ് ഒരു നിയമം. ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ മുഴുവൻ വിവരങ്ങളും മനസിലാക്കാൻ കഴിയണം. അതുവഴി ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ പ്രാപ്തരാകുന്നു. 

ഭക്ഷണത്തിലെ ഉപ്പിന്റെ അളവ്, പാനീയങ്ങളിലെ കഫീൻ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയാൻ ആവശ്യമായ സമയം എന്നിവ നിർബന്ധമായും രേഖപ്പെടുത്തി പ്രദർശിപ്പിക്കണം. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആളുകൾക്ക് അവസരം ലഭിക്കുക, സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കഴിക്കുന്ന ഉപ്പിെൻറയും കഫീെൻറയും അളവ് നിർണയിക്കാനും ആരോഗ്യ ശിപാർശകളുമായി താരതമ്യം ചെയ്യാനും സഹായിക്കുക എന്നിവയാണ് അതോറിറ്റി ഈ നിയമ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോകാരോഗ്യ സംഘടന സോഡിയം ഉപഭോഗം കുറയ്ക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. മുതിർന്നവർ പ്രതിദിനം അഞ്ച് ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. അതുപോലെ കഫീൻ ഉപഭോഗവും മുതിർന്ന എല്ലാ വിഭാഗമാളുകൾക്ക് പ്രതിദിനം 400 മില്ലിഗ്രാമിലും ഗർഭിണികൾക്ക് 200 മില്ലിഗ്രാമിലും കൂടരുത്. റെസ്റ്റോറൻറകൾ, കഫേകൾ പോലുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ‘ഇലക്ട്രോണിക് കഫീൻ കാൽക്കുലേറ്റർ’ ഉപയോഗിച്ച് പാനീയങ്ങളിലെ കഫീെൻറ അളവ് എളുപ്പത്തിൽ മനസിലാക്കാനാവുമെന്നും അതോറിറ്റി സൂചിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം