
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാം സ്ഥാനത്ത് എത്തി. നോർവേയ്ക്കും ഹോങ്കോങ്ങിനും ഒപ്പമാണ് കുവൈത്തിന്‍റെ സ്ഥാനം. 144 രാജ്യങ്ങളിലെ 144,000ത്തിലധികം താമസക്കാർക്കിടയിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് ഗാല്ലപ്പിന്‍റെ 2025-ലെ ആഗോള സുരക്ഷാ റിപ്പോർട്ട് തയാറാക്കിയത്. സിംഗപ്പൂരിനാണ് ആഗോളതലത്തിൽ ഒന്നാം സ്ഥാനം, താജിക്കിസ്ഥാൻ രണ്ടാം സ്ഥാനത്തും എത്തി. അറബ് ലോകത്ത്, സുരക്ഷയിൽ ഒമാൻ ഒന്നാം സ്ഥാനത്തും, തൊട്ടുപിന്നിൽ സൗദി അറേബ്യയും കുവൈത്തും ഇടം നേടി.
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം തോന്നുന്ന താമസക്കാരുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഗാല്ലപ്പ് ഈ റാങ്കിംഗ് തയ്യാറാക്കുന്നത്. വർധിച്ചുവരുന്ന ആഗോള സംഘർഷങ്ങളും കലഹങ്ങളും ഉണ്ടായിരുന്നിട്ടും ലോക ജനസംഖ്യയുടെ 73 ശതമാനം ആളുകളും സ്വന്തം രാജ്യങ്ങളിൽ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമായി തോന്നുന്നു എന്ന് റിപ്പോർട്ട് ചെയ്തു. 2006-ലെ 63 ശതമാനം എന്നതിനേക്കാൾ കൂടുതലാണിത്. ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനമാണ്. ആദ്യത്തെ 10 രാജ്യങ്ങളിൽ ഇടം നേടിയ ഏക യൂറോപ്യൻ രാജ്യം നോർവേ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ