
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് സയൻസിലെ എൻവയോൺമെന്റൽ റേഡിയേഷൻ സെന്റർ റേഡിയോആക്ടീവ് മലിനീകരണം അളക്കുന്നതിനുള്ള സെൻസറുകൾ സ്ഥാപിച്ചതായി യൂണിവേഴ്സിറ്റി അറിയിച്ചു. പാരിസ്ഥിതിക ഗവേഷണങ്ങൾക്ക് യൂണിവേഴ്സിറ്റി വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ദീന അൽ മൈലം പറഞ്ഞു.
ഗവേഷണ വിദഗ്ധരും സാങ്കേതിക ജീവനക്കാരും ഉൾപ്പെടെ എല്ലാ കഴിവുകളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണച്ചും കുവൈത്ത് വിഷൻ 2035 യാഥാർത്ഥ്യമാക്കിയും, എല്ലാ മേഖലകളിലും മികച്ച ഗവേഷകരെ വളർത്തിയെടുക്കുന്നതിലൂടെയും ഗവേഷണ പഠനങ്ങളിലൂടെയും പാരിസ്ഥിതിക സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam