'60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കും', അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ നടപടിയുമായി കുവൈത്ത്

Published : Feb 19, 2025, 03:49 PM ISTUpdated : Feb 19, 2025, 04:07 PM IST
'60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കും', അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ നടപടിയുമായി കുവൈത്ത്

Synopsis

ട്രാഫിക് കൺട്രോൾ ക്യാമറകളിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിളിച്ചുവരുത്താൻ തുടങ്ങിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്. ട്രാഫിക് കൺട്രോൾ ക്യാമറകളിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിളിച്ചുവരുത്താൻ തുടങ്ങിയിട്ടുണ്ട്. ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് ശക്തിപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനുമുള്ള വകുപ്പിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

read more : കുവൈത്തിൽ റമദാൻ മാസത്തിൻ്റെ ആരംഭം തണുത്ത കാലാവസ്ഥയിൽ

ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയമം കർശനമായി നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2025 ഏപ്രിൽ 22 മുതൽ, വേഗപരിധി കവിയുന്ന ഡ്രൈവർമാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 600 മുതൽ 1,000 കുവൈത്തി ദിനാർ വരെ പിഴയും ചുമത്തപ്പെട്ടും. അല്ലെങ്കിൽ കോടതിയിലേക്ക് റഫർ ചെയ്യപ്പെടും. കൂടാതെ, റോഡിൻ്റെ വേഗത പരിധിയും ഡ്രൈവറുടെ ലംഘനവും അനുസരിച്ച് 70 മുതൽ 150 ദിനാർ വരെ ആയിരിക്കും പിഴ ചുമത്തപ്പെടുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ