രാത്രിയിൽ തണുത്ത കാലാവസ്ഥയും പകൽ സമയം മിത കാലാവസ്ഥയുമായിരിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം തണുത്ത കാലാവസ്ഥയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ. രാത്രിയിൽ തണുത്ത കാലാവസ്ഥയും പകൽ സമയം മിത കാലാവസ്ഥയുമായിരിക്കും. തണുത്ത കാലാവസ്ഥ രാത്രിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. റമദാൻ പകുതിക്ക് മുമ്പ്, രാത്രിയും പകലും കാലാവസ്ഥ മിതമായിരിക്കുമെന്നും പിന്നീട് താപനില ഉയരാൻ തുടങ്ങുമെന്നും ഇസ്സ റമദാൻ അറിയിച്ചു. എന്നാൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും താപനില.
ഇന്ന് വൈകുന്നേരം ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നാളെ മേഘാവൃതവും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് റമദാൻ പ്രവചിച്ചു. വാരാന്ത്യത്തിൽ താപനില ഉയർന്നതും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
read more: മാലിന്യം വലിച്ചെറിയാറുണ്ടെങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളൂ, പുതുക്കിയ പിഴകളുമായി അബുദാബി മുനിസിപ്പാലിറ്റി
