അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വാഹനത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും കത്തിനശിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ ആഡംബര കാര്‍ റോഡില്‍ വെച്ച് കത്തിനശിച്ചു. തലസ്ഥാന നഗരമായ റിയാദിലെ അല്‍ നഹ്‍ദയിലായിരുന്നു സംഭവമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വാഹനത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളും കത്തിനശിച്ചു. റോഡില്‍ വെച്ച് വാഹനത്തില്‍ തീ പടര്‍ന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…

Scroll to load tweet…


Read also:  പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

അതേ സമയം സൗദി അറേബ്യയില്‍ കാറിന് തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‍തതായി ജിദ്ദ പൊലീസ് അറിയിച്ചു. സൗദി പൗരനാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പിടിയിലായ സൗദി പൗരനും തമ്മില്‍ നേരത്തെ തന്നെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പിന്നീട് ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.

Read also: ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; യുഎഇയില്‍ പ്രവാസി മെക്കാനിക്കിന് മുകളില്‍ കാര്‍ വീണ് ദാരുണാന്ത്യം