Latest Videos

വിദേശത്തു നിന്നു വന്ന പാര്‍സലില്‍ കഞ്ചാവ്; ഏറ്റുവാങ്ങാനെത്തിയ യുവതി അറസ്റ്റില്‍

By Web TeamFirst Published Aug 29, 2022, 8:18 AM IST
Highlights

കഞ്ചാവ് അടങ്ങിയ 189 സിഗിരറ്റുകള്‍, മരിജുവാന ഓയില്‍ നിറച്ച ഗ്ലാസ് ക്യാപ്‍സൂളുകള്‍ എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഇവ ഏറ്റുവാങ്ങാനായി എത്തിയ കുവൈത്തി വനിതയെയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‍തത്.

കുവൈത്ത് സിറ്റി: വിദേശത്തു നിന്ന് എത്തിയ പാര്‍സലില്‍ കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെ അത് ഏറ്റു വാങ്ങാനെത്തിയ യുവതി അറസ്റ്റില്‍. കുവൈത്തിലാണ് സംഭവം. അമേരിക്കയില്‍ നിന്ന് രാജ്യത്ത് എത്തിയ പാര്‍സലിലാണ് മയക്കുമരുന്നുണ്ടെന്ന് എയര്‍ കാര്‍ഗോ കസ്റ്റംസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് സ്വീകരിക്കാനെത്തുന്നത് ആരെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു.

കഞ്ചാവ് അടങ്ങിയ 189 സിഗിരറ്റുകള്‍, മരിജുവാന ഓയില്‍ നിറച്ച ഗ്ലാസ് ക്യാപ്‍സൂളുകള്‍ എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഇവ ഏറ്റുവാങ്ങാനായി എത്തിയ കുവൈത്തി വനിതയെയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‍തത്. ഇവരെ പിന്നീട് കുവൈത്ത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read also: കുവൈത്തില്‍ ജൂത മത ചിഹ്നങ്ങളുള്ള ആഭരണങ്ങള്‍ വിറ്റതിന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടി

വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ പിടിയിലായി
മസ്‍കത്ത്: വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പൊലീസിന്റെ പിടിയിലായി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

"കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു" എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
 

قيادة شرطة محافظة الداخلية تضبط شخص من جنسية آسيوية لحيازته كميات من المشروبات الكحولية بقصد الاتجار بها، وتستكمل الإجراءات القانونية بحقه. pic.twitter.com/8G6KZk7yde

— شرطة عُمان السلطانية (@RoyalOmanPolice)

 

click me!