Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ ജൂത മത ചിഹ്നങ്ങളുള്ള ആഭരണങ്ങള്‍ വിറ്റതിന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടി

ജൂത മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആലേഖനം ചെയ്‍ത ആഭരണങ്ങള്‍ വില്‍പന നടത്തുന്നത് കുവൈത്തില്‍ ക്രമ സമാധാനത്തിന് വിരുദ്ധമായ പ്രവൃത്തിയാണെന്ന് കണക്കാക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു.

Shop selling accessories with Jewish slogans in Kuwait ordered shut in Kuwait
Author
First Published Aug 29, 2022, 7:41 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂത മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്‍ത ആഭരണങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടി. സാല്‍മിയയിലായിരുന്നു സംഭവം. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയമാണ് (Ministry of Commerce and Industry - MoCI) നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമമായ 'അല്‍ ഖബസ് ദിനപ്പത്രം (Al- Qabas daily)' റിപ്പോര്‍ട്ട് ചെയ്‍തു.

ജൂത മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആലേഖനം ചെയ്‍ത ആഭരണങ്ങള്‍ വില്‍പന നടത്തുന്നത് കുവൈത്തില്‍ ക്രമ സമാധാനത്തിന് വിരുദ്ധമായ പ്രവൃത്തിയാണെന്ന് കണക്കാക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ എമര്‍ജന്‍സി ടീം, നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുകയും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‍തു. കടയുടമയ്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരികയാണ് ഇപ്പോള്‍.

Read also:  പ്രവാസികളുടെ വിസ മാറ്റം; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വിവരങ്ങളെന്ന് അധികൃതര്‍

പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്റെ പേജുകള്‍ മുറിച്ചിട്ട നിലയില്‍; നടപടിയുമായി ഒമാന്‍ അധികൃതര്‍
മസ്‍കത്ത്: ഒമാനില്‍ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയുമായി അധികൃതര്‍. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ പിടിയിലായി
മസ്‍കത്ത്: വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പൊലീസിന്റെ പിടിയിലായി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

"കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു" എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios