ഇന്ത്യൻ രാസവള കമ്പനികളുമായി സൗദി മൈനിങ് കമ്പനി ധാരണപത്രം ഒപ്പുവെച്ചു

By Web TeamFirst Published Aug 28, 2022, 11:08 PM IST
Highlights

2023 മുതൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഫോസ്‍ഫേറ്റ്, അമോണിയ ഉത്പന്നങ്ങളുടെ വാർഷിക കയറ്റുമതി ഇരട്ടിയാക്കാനാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. വളം വ്യവസായത്തിലെ ഉത്പന്നം, സാങ്കേതിക വിദ്യ വികസന മേഖലയിൽ പരസ്‍പര സഹകരണത്തിനും ഗവേഷണത്തിനും കൂടിയാണ് കരാറുകൾ.

റിയാദ്: സൗദി അറേബ്യൻ മൈനിങ് കമ്പനി (മആദൻ), രാസവളം മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനികളുമായി നാല് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ രാസവസ്തു, വളം മന്ത്രി ഡോ. മൻസുഖ് മാണ്ഡവിയ, സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ അൽഖുറൈഫ്, മആദൻ സി.ഇ.ഒ പ്രഫസർ റോബർട്ട് വെൽറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണപത്രം ഒപ്പുവെച്ചത്. 

2023 മുതൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഫോസ്‍ഫേറ്റ്, അമോണിയ ഉത്പന്നങ്ങളുടെ വാർഷിക കയറ്റുമതി ഇരട്ടിയാക്കാനാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. വളം വ്യവസായത്തിലെ ഉത്പന്നം, സാങ്കേതിക വിദ്യ വികസന മേഖലയിൽ പരസ്‍പര സഹകരണത്തിനും ഗവേഷണത്തിനും കൂടിയാണ് കരാറുകൾ.

ഇന്ത്യൻ പൊട്ടാഷ് കമ്പനി ലിമിറ്റഡുമായി ഫോസ്‍ഫേറ്റ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനും ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് കമ്പനി ലിമിറ്റഡുമായി അമോണിയ വിതരണം ചെയ്യുന്നതിനുമുള്ള ധാരണാപത്രങ്ങളും ഇതിലുൾപ്പെടും. ഫോസ്‍ഫേറ്റ്, അമോണിയ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള മൂന്നാമത്തെയും നാലാമത്തെയും കരാർ ‘കൃഷക് ഭാരതി കോ-ഓപറേറ്റീവ് കമ്പനി ലിമിറ്റഡ്, ‘കോറോമാന്റൽ ഇൻറർനാഷനൽ ലിമിറ്റഡ് കമ്പനി’ എന്നിവയുമായാണ് ഒപ്പുവെച്ചത്. വിവിധ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രത്യേക ഉൽപ്പന്നങ്ങളുടെ സാങ്കേതിക വികസനം, കാർഷിക എൻജിനീയറിങ്, ലോജിസ്റ്റിക്കൽ പരിഹാരങ്ങൾ എന്നിവ കരാറികളിലുൾപ്പെടും.

Read also: സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ പിടിയിലായി
മസ്‍കത്ത്: വന്‍ മദ്യശേഖരവുമായി ഒമാനില്‍ പ്രവാസി പൊലീസിന്റെ പിടിയിലായി. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

"കള്ളക്കടത്ത് നടത്തുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിച്ചിരുന്ന വലിയ മദ്യ ശേഖരവുമായി ഏഷ്യക്കാരനായ ഒരാളെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തു" എന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

click me!