കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

By Web TeamFirst Published Oct 2, 2022, 6:48 PM IST
Highlights

അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള 50 സീറ്റുകളിലേക്ക് 22 വനിതകളടക്കം 305 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.

കുവൈത്ത് സിറ്റി: പുതിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന് കീഴിലുള്ള സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജിക്കത്ത് കൈമാറി. 

സെയ്ഫ് പാലസില്‍ നടന്ന അസാധാരണ ക്യാബിനറ്റ് സമ്മേളനത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. 11ന് പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കും. അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള 50 സീറ്റുകളിലേക്ക് 22 വനിതകളടക്കം 305 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഇതില്‍ 50ല്‍ 28 സീറ്റും പ്രതിപക്ഷം നേടി. രണ്ട് വനിതകളും തെരഞ്ഞെടുക്കപ്പെട്ടു. 

ആകെ 7,95,920 വോട്ടർമാരാണ് രാജ്യത്തുള്ളത്. അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടത്. അഞ്ചാമത്തെ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടര്‍മാരും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നത്.  ആകെ 123 സ്‍കൂളുകളാണ് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സജ്ജമാക്കിയിരുന്നത്.

Read More:  തൊഴില്‍ സ്ഥലത്തെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

20 തസ്‍തികകളില്‍ കുവൈത്തിലേക്ക് ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു

കുവൈത്ത് സിറ്റി: ഇരുപത് തസ്‍തികകളിലെ ജോലികള്‍ക്കായി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ തീരുമാനം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് തീരുമാനമെടുത്തത്. പ്രൊഷണല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചു തന്നെ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമായിരിക്കും ജോലി നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കും.

Read More: പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കുവൈത്തില്‍ എത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ ടെസ്റ്റുമുണ്ടാകും. അതുകൂടി പാസായാല്‍ മാത്രമേ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കൂ. കുവൈത്തിലെ തൊഴില്‍ വിപണയില്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന ഇരുപത് തൊഴിലുകളാണ് ഇപ്പോള്‍ ഇത്തരം പരിശോധനകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സാവധാനം മറ്റ് ജോലികള്‍ കൂടി പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം.  

click me!