Latest Videos

വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പുതിയ കാലാവസ്ഥ റിപ്പോർട്ട്, അറിയിച്ച് ഒമാൻ സിവിൽ ഏവിയേഷൻ

By Web TeamFirst Published Apr 17, 2024, 3:58 PM IST
Highlights

അന്തരീക്ഷം മേഘാവൃതമായിരിക്കും.

മസ്കറ്റ്: ഒമാനിലെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യത. ദോഫാർ ഗവർണറേറ്റിലും അൽ വുസ്ത ഗവർണറേറ്റിന്‍റെ തീരപ്രദേശങ്ങളിലും ഇന്ന് മുതൽ ( ബുധൻ,) വെള്ളിയാഴ്ച വരെ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായിരിക്കും.

അതേസമയം ഒമാനിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ്  അറിയിച്ചു. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും  സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു.

Read Also -  യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം  നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള  നടപടിക്രമണങ്ങൾ പുരോഗമിച്ചു വരുന്നതായും നാഷണൽ സെൻറർ ഫോർ എമർജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. 

വടക്കൻ ബാത്തിനായിൽ സ്ഥിചെയ്യുന്നതും യുഎഇ  അതിർത്തിയോടു ചേർന്നുള്ളതുമായ 
ഷിനാസിലെ നിരവധി വീടുകളിൽ കുടുങ്ങിയ 46 പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗവർണറേറ്റിലെ ദേശീയ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റിന്‍റെ(എൻസി.ഇ.എം) ഏകോപനത്തിൽ രക്ഷപ്പെടുത്തിയവരെ അഭയ കേന്ദ്രങ്ങളിലേക്ക്  മാറ്റിയതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!