ലേണ്‍ ദ ഖുര്‍ആന്‍ ദേശീയ സംഗമം റിയാദില്‍

By Web TeamFirst Published May 14, 2022, 12:41 PM IST
Highlights

ഉച്ചക്ക് രണ്ടിന് നവോത്ഥാന സെഷന്‍ വേദി രണ്ടില്‍. 'ഖുര്‍ആന്‍ പരിഭാഷ - ചരിത്രം, കാലാത്മകത, മുസ്ലിം നവോത്ഥാനം' എന്ന പ്രമേയത്തില്‍ എം.എസ്.എമ്മിന്റെ നാഷനല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന് വിഷയം അവതരിപ്പിച്ചു.

റിയാദ്: ലേണ്‍ ദ ഖുര്‍ആന്‍ ദേശീയ സംഗമം വെള്ളിയാഴ്ച റിയാദ് സുലൈയിലുള്ള താഖത് വ്യൂ ഓപണ്‍ ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായി നടന്നു. എം.എം അക്ബര്‍, അന്‍സാര്‍ നന്മണ്ട തുടങ്ങിയവര്‍ പങ്കെടുത്തു. നാലു വേദികളിലായി നടക്കുന്ന സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനം രാവിലെ 10ന് ആരംഭിച്ചു. വേദി രണ്ടില്‍  ഉദ്ഘാടന സമ്മേളനം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ മേഴത്തുര്‍ ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ സെഷനില്‍ സംഘടനാ മീറ്റ് വേദി രണ്ടില്‍ നടന്നു.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്തു. നാഷനല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ഹബീബ് റഹ്മാന്‍ വിഷയം അവതരിപ്പിച്ചു. ഉച്ചക്ക് രണ്ടിന് നവോത്ഥാന സെഷന്‍ വേദി രണ്ടില്‍. 'ഖുര്‍ആന്‍ പരിഭാഷ - ചരിത്രം, കാലാത്മകത, മുസ്ലിം നവോത്ഥാനം' എന്ന പ്രമേയത്തില്‍ എം.എസ്.എമ്മിന്റെ നാഷനല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന് വിഷയം അവതരിപ്പിച്ചു. എം.എം. അക്ബര്‍ ചോദ്യോത്തര സെഷന് നേതൃത്വം നല്‍കി. സൗദി അറേബ്യയിലെ ദഅ്വ സെന്ററുകളിലെ പ്രബോധകരുടെ മീറ്റ് വേദി മൂന്നില്‍ ഉച്ചക്ക് ശേഷം രണ്ട് മുതല്‍ നടന്നു.

വൈകിട്ട് 4.30ന് എം.ജി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 'വനിതാവേദി' പരിപാടി. റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. എം.ജി.എം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഉമ്മുകുല്‍സൂം ടീച്ചര്‍ മുഖ്യാതിഥിയായി. വേദി രണ്ടില്‍ വൈകീട്ട് നാലിന് സാംസ്‌കാരിക സമ്മേളനം. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍ ഉദ്ഘാടനം ചെയ്യും. 'മതേതരത്വ കേരളം - സാമൂഹിക സൗഹാര്‍ദം' എന്ന പ്രമേയത്തില്‍ ശിഹാബ് സലഫി ജിദ്ദ വിഷയം അവതരിപ്പിച്ചു. കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയായ 'കളിത്തട്ട്' വേദി നാലില്‍.

സമാപന സമ്മേളനവും സമ്മാനവിതരണവും ഓപണ്‍ ഗ്രൗണ്ടില്‍ (വേദി ഒന്നില്‍) വൈകീട്ട് ഏഴിന്. 2021ലെ ലേണ്‍ ദ ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷാവിജയികളെ ചടങ്ങില്‍ ആദരിച്ചു. ഒന്നാം സമ്മാനം നേടിയ വിജയിക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നല്‍കി. സൗദി മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ ആന്‍ഡ് അവയര്‍നസ് സൊസൈറ്റിയുടെ ഡയറക്ടറും കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ. അലി ബിന്‍ നാസര്‍ അല്‍ശലആന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ഖയ്യും ബുസ്താനി, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വ. അബ്ദുല്‍ജലീല്‍, നൗഷാദ് അലി, മുജീബ് അലി തൊടികപ്പുലം, ഫൈസല്‍ ബുഹാരി, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഫോട്ടോ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

click me!