
മസ്കറ്റ്: ഒമാനില്‍ ഇന്നും നാളെയും ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഫെബ്രുവരി 20, 21 തീയതികളിലാണ് രാജ്യത്തുടനീളം ന്യൂനമര്‍ദ്ദം ബാധിക്കുക.
വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. മുസന്ദം ഗവര്‍ണറേറ്റില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ ലഭിക്കും. മറ്റ് ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ബുറൈമി, ദാഹിറ, വടക്ക്-തെക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. മുസന്ദം, അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also - 396 യാത്രക്കാരുമായി പറന്നുയർന്ന വിമാനം, ദുബൈയിലേക്കുള്ള യാത്രക്കിടെ എമർജൻസി ലാൻഡിങ്; കാരണം സാങ്കേതിക തകരാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam