
യു.എ.ഇയെ യു.എ.ഇ ആക്കുന്ന മനുഷ്യരുടെ കഥകൾ പറഞ്ഞ് ബ്രാൻഡ് ഫിലിം ഒരുക്കി ലുലു എക്സ്ചേഞ്ചും ലുലു മണിയും. “ദിസ് ഈസ് ഹോം” എന്ന പേരിലാണ് ചിത്രം.
ഷെയ്ഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാന്റെ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബ്രാൻഡ് ഫിലിം തയാറാക്കിയത്. എവിടെ നിന്നു വന്നു എന്നതല്ല രാജ്യത്തോടുള്ള പ്രതിബദ്ധതയിൽ പങ്കുചേരുന്നതാണ് ഒരാളെ യു.എ.ഇയുടെ ഭാഗമാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ബ്രാൻഡ് ഫിലിമിൽ ജീവിതത്തിന്റെ പലകോണിൽ നിന്നുള്ള ആളുകളെയാണ് കാണിക്കുന്നത്. അവരുടെ ചെറുതും എന്നാൽ ആഴത്തിലുമുള്ള ജീവിതനിമിഷങ്ങൾ ഇത് പകർത്തുന്നു. എങ്ങനെയാണ് ഓരോരുത്തർക്കും താമസിക്കാനുള്ള ഇടം എന്നതിൽ നിന്നും വീട് എന്നതിലേക്ക് യു.എ.ഇ മാറിയതെന്ന് ഈ ചിത്രം പറയുന്നു.
ലുലു എക്സ്ചേഞ്ചിനെയും ലുലു മണിയെയും സംബന്ധിച്ച് ഈ ബ്രാൻഡ് ഫിലിം ഒരു പരസ്യചിത്രം എന്നതിനേക്കാൾ അവർ ദീർഘകാലം പിന്തുടരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ്.
അവരുടെ സാമ്പത്തികസേവനങ്ങൾ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അത്തരം ജീവിതാനുഭവങ്ങൾ അവതരിപ്പിക്കുന്നതോടെ മനുഷ്യരുടെ ഇത്തരം യാത്രകളിൽ സഹായിയാകുന്നു എന്ന വിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്.
ഇന്ത്യയിൽ നിന്നുള്ള തമർ കെ വിയാണ് ബ്രാൻഡ് ഫിലിം സംവിധാനം ചെയ്തത്. മാനുഷിക അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന, അടുപ്പങ്ങളെ എടുത്തു കാണിക്കുന്ന ചിത്രീകരണമാണ് സംവിധായകന്റേത്. ഇത് ജീവിതത്തിന്റെ തനിപ്പകർപ്പുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam