Asianet News MalayalamAsianet News Malayalam

ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164% വര്‍ധന

2022 ആദ്യ പകുതിയില്‍ 100,594 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തില്‍ വന്നുപോയത്. 2021ല്‍ ഇത് 75,533 ആയിരുന്നു.

Hamad airport  records 164% rise in passengers movement in first half of 2022
Author
Doha, First Published Aug 2, 2022, 10:55 AM IST

ദോഹ: 2022ന്റെ ആദ്യ പകുതിയില്‍ ഹമദ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164 ശതമാനത്തിന്റെ വര്‍ധന. 15,571,432 യാത്രക്കാരാണ് ഈ കാലയളവില്‍ വിമാനത്താവളത്തിലൂടെ കടന്നു പോയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2021ല്‍ ഇതേ കാലയളവില്‍ 5,895,090 യാത്രക്കാരായിരുന്നു ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. വിമാനങ്ങളുടെ വന്നുപോകുന്നതിലും 2022ല്‍ 33.2 ശതമാനം വര്‍ധനവുണ്ടായി. 2022 ആദ്യ പകുതിയില്‍ 100,594 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തില്‍ വന്നുപോയത്. 2021ല്‍ ഇത് 75,533 ആയിരുന്നു. എന്നാല്‍ ചരക്കു വിമാനങ്ങളുടെ എണ്ണത്തില്‍ ആദ്യ ആറു മാസത്തിനിടെ 9.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു തുടങ്ങി. 

ഖത്തറില്‍ നിലവിലുള്ള ഇന്ധനവില തന്നെ തുടരുമെന്ന് അറിയിപ്പ്

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 390 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 390 പേര്‍ കൂടി ജൂലൈ 26ന് പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 386  പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.   

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് നാല് പേരെയും അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് പിടിച്ചെടുത്തത് ആയിരക്കണക്കിന് ലഹരി ഗുളികകള്‍

ഏറ്റവും പുതിയ ക്യാബിനറ്റ് തീരുമാനം അനുസരിച്ച് അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലം, പൊതുഗതാഗതം, പള്ളികള്‍, ജിമ്മുകള്‍, മാളുകള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഈ തീരുമാനം ജൂലൈ 7 മുതല്‍ നിലവില്‍ വന്നു.

Latest Videos
Follow Us:
Download App:
  • android
  • ios