
റിയാദ്: പൊതുഗതാഗത ബസ് സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് വിവരങ്ങൾ വേഗത്തിലും എളുപ്പത്തിലും അറിയുന്നതിനായി 'മദീന ബസസ്' പുതിയ ഓട്ടോമാറ്റിക് മറുപടി സംവിധാനം (ഓട്ടോമേറ്റഡ് റെസ്‌പോൺസ്) തുടങ്ങി. ഒരു പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയുമായി സഹകരിച്ചാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും ദിവസത്തിൽ 24 മണിക്കൂറും തത്സമയ വിവരങ്ങൾ ഇതിലൂടെ ലഭിക്കും. യാത്രക്കാരുടെ സംശയങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനും പൊതുഗതാഗത സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനും ഈ പുതിയ സംവിധാനം സഹായിക്കും.
സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ 'മദീന ബസസി'ന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കണമെന്നും, സംശയങ്ങൾ ചോദിക്കുന്നതിനായി നൽകിയിട്ടുള്ള പ്രത്യേക ലിങ്ക് ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. പൊതുഗതാഗത രംഗം ആധുനികവൽക്കരിക്കാനും സേവനങ്ങളുടെ നിലവാരം ഉയർത്താനുമായി മദീന മേഖല വികസന അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി. ഡിജിറ്റൽ മാറ്റങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന 'സൗദി വിഷൻ 2030'-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam