Mahzooz : മഹ്‌സൂസിലെ സമ്മാനത്തുക കൊണ്ട് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനാരുങ്ങി പ്രവാസി ഇന്ത്യക്കാരന്‍

Published : Feb 18, 2022, 04:48 PM ISTUpdated : Feb 18, 2022, 05:36 PM IST
Mahzooz : മഹ്‌സൂസിലെ സമ്മാനത്തുക കൊണ്ട് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനാരുങ്ങി പ്രവാസി ഇന്ത്യക്കാരന്‍

Synopsis

100,000 ദിര്‍ഹത്തിന്റെ റാഫിള്‍ ഡ്രോ നറുക്കെടുപ്പില്‍ വിജയിയായ മൂന്ന് പേരില്‍ ഒരാളാണ് വെങ്കിടേശന്‍. ഗ്രാന്റ് ഡ്രോയില്‍ 20 വിജയികളാണ് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്.

ദുബൈ: മഹ്‌സൂസിന്റെ(Mahzooz) അറുപത്തി നാലാമത് നറുക്കെടുപ്പിലൂടെ ഒരു പ്രവാസിയുടെ(Expat) വലിയ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഇന്ത്യക്കാരനായ വെങ്കിടേശന് ഇനി തന്റെ കുടുംബത്തെയും തനിക്കൊപ്പം യുഎഇയിലേക്ക് (UAE) കൊണ്ടുവരാം. ഇക്കഴിഞ്ഞ റാഫിള്‍ ഡ്രോയില്‍ (raffle draw) 100,000 ദിര്‍ഹം സമ്മാനം നേടിയ മൂന്ന് പേരിലൊരാളാണ് 42 വയസുകാരനായ വെങ്കിടേശന്‍.

അബുദാബിയില്‍ ജോലി ചെയ്യുന്ന ഈ ഐ.ടി പ്രൊഫഷണലിന് സമ്മാനവിവരം അറയിച്ചുകൊണ്ടുള്ള ഇ-മെയില്‍ ലഭിച്ചപ്പോള്‍ അമ്പരപ്പും ആകാംക്ഷയും ഒത്തുചേര്‍ന്ന നിമിഷങ്ങളായിരുന്നു. തുക എത്രയെന്ന് അറിയാന്‍ പൂജ്യങ്ങള്‍ വീണ്ടും വീണ്ടും എണ്ണിനോക്കി. കണ്ണുതെറ്റിപ്പോകാതെ പലതവണ എണ്ണിയാണ് 100,000 ദിര്‍ഹമാണ് തനിക്ക് ലഭിച്ചതെന്ന് ഉറപ്പാക്കിയതെന്നും അദ്ദേഹം പറയുന്നു.

രണ്ട് കുട്ടികളുടെ അച്ഛനായ വെങ്കിടേശന് ഇനി മക്കളെയും ഭാര്യയെയും യുഎഇയിലേക്ക് കൊണ്ടുവന്ന് കുറച്ചുനാള്‍ കൂടെ താമസിപ്പിക്കാന്‍ മഹ്‌സൂസിലെ സമ്മാനത്തുക കൊണ്ട് സാധ്യമാവും. 'കുടുംബത്തെ ഒരു സന്ദര്‍ശനത്തിനായി യുഎഇയില്‍ കൊണ്ടുവരാന്‍ ദീര്‍ഘനാളായി ഞാന്‍ പരിശ്രമിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തികമായ പല കാരണങ്ങള്‍ കൊണ്ട് അത് സാധ്യമായില്ല'

'എന്നാല്‍ കുടുംബത്തിന് അവര്‍ അര്‍ഹിക്കുന്ന തരത്തില്‍, ആഡംബരം നിറഞ്ഞൊരു അവധിക്കാലം സമ്മാനിക്കാനും അവര്‍ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാനും എനിക്ക് സാധിക്കും. മഹ്‌സൂസിന് വളരെയധികം നന്ദി' - അദ്ദേഹം പറഞ്ഞു.

കുട്ടികളെ സ്‌നേഹിക്കുന്ന ഈ അച്ഛന്‍ തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം മക്കളുടെ പേരില്‍ സ്ഥിര നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്. 'കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് എപ്പോഴും ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്. അവര്‍ക്ക് മെച്ചപ്പെട്ട ഭാവിയൊരുക്കുന്നതിന് വേണ്ടി കൂടിയാണ് എനിക്ക് ഇപ്പോള്‍ അവരെ പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നതും. ഇപ്പോള്‍ അവരെ കണ്ടിട്ട് തന്നെ ഒരു വര്‍ഷമാകുന്നു' - വെങ്കിടേശന്‍ പറയുന്നു.

മസ്‌സൂസിലെ സമ്മാനത്തുക ഉപയോഗിച്ച് കടങ്ങള്‍ തീര്‍ത്ത് സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാനും വെങ്കിടേശന്‍ ലക്ഷ്യമിടുന്നു. ഇത്ര വലിയൊരു തുക സമ്മാനമായി ലഭിക്കുന്നത് തന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. തനിക്കും കുടുംബത്തിനും ജീവിത നിലവാരം ഉയര്‍ത്താനും അവധിക്കാലം ചെലവഴിക്കുന്നത് പോലെ നേരത്തെ അപ്രാപ്യമായിരുന്ന ചിലതൊക്കെ ഇനി സാധ്യമാക്കാനും കഴിയും.

നേരത്തെ ഒരു നറുക്കെടുപ്പിലും വിശ്വസിച്ചിരുന്ന ആളായിരുന്നില്ല താനെന്നും അദ്ദേഹം പറഞ്ഞു. 'എന്നാല്‍ എനിക്കറിയാവുന്ന എല്ലാവര്‍ക്കും ഇനി ഞാന്‍ മഹ്‌സൂസ് ശുപാര്‍ശ ചെയ്യും. എനിക്ക് ഇത്ര വലിയൊരു തുക ലഭിച്ചതിന്റെ അര്‍ത്ഥം മഹ്‌സൂസിന്റെ വാഗ്ദാനങ്ങള്‍ സത്യമാണെന്നതാണ്. എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ മഹ്‌സൂസിനെ പരിചയപ്പെടുത്തും. ഞങ്ങളിലൊരാള്‍ക്കായിരിക്കും ചിലപ്പോള്‍ അടുത്ത നറുക്കെടുപ്പിലെ 10,000,000 ദിര്‍ഹം ലഭിക്കുന്നതും' അദ്ദേഹം പറഞ്ഞു.

മഹ്‌സൂസിന്റെ അറുപത്തി നാലാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 20 ഭാഗ്യവാന്മാരാണ് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ ഓരോരുത്തര്‍ക്കും 50,000 ദിര്‍ഹം വീതം ലഭിക്കും.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ഫെബ്രുവരി 19 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.  www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി