Gulf News : ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

By Web TeamFirst Published Nov 29, 2021, 8:10 PM IST
Highlights

സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്‍തിരുന്ന അടൂർ സ്വദേശി ഹൃദയസ്‍തംഭനം മൂലം മരിച്ചു.

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മലയാളി മരിച്ചു. അടൂർ സ്വദേശി സൗപർണികയിൽ മോഹനൻ (65) ആണ് ഹൃദയസ്‍തംഭനം മൂലം മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായിരുന്നു. പി.എം. വാസു - പി.കെ. സരസമ്മ ദമ്പതികളൂടെ മകനാണ്. വത്സലയാണ് ഭാര്യ. അഞ്ചു മോഹൻ, അനഘ മോഹൻ എന്നിവർ മക്കൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദിലെ  കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

click me!