ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

Published : Jan 07, 2025, 04:41 PM IST
ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ പ്രവാസി മരിച്ചു. 

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ നിര്യാതനായി. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ് (53) ആണ് മരിച്ചത്. ഖുലൈസിന്നടുത്ത് കാർപെൻററി വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു. 

പിതാവ്: ചന്ദൻ ഗോവിന്ദ്, മാതാവ്: യശോദ, ഭാര്യ: ദീപ, മക്കൾ: വരുൺ പ്രസാദ്, അരുൺ പ്രസാദ്, ലക്ഷീദ് പ്രസാദ്. ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്ന് സഹായങ്ങൾക്കായി രംഗത്തുള്ള കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ അറിയിച്ചു.

Read Also - പുലർച്ചെ ഹീറ്ററിന് തീപിടിച്ചു; കത്തി ചാമ്പലായി വീട്, 8 മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ 4 പേർ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോരുകോഴികളെ ഉപദ്രവിച്ച നായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു, ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി, തായ്ലാൻഡിൽ പ്രതിഷേധം
സാധാരണക്കാരായ പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പുമായി പാക് സേന, കൊല്ലപ്പെട്ടവരിൽ 19 കുട്ടികളും 7 ഗർഭിണികളും