
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ ഉടൻ നിലവിൽ വരുമെന്ന് സംഘാടക സമിതി അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ജിദ്ദയിൽ രൂപീകൃതമായ കേരള എഞ്ചിനീയർസ് ഫോറം (കെ.ഇ.എഫ്)ന്റെ റിയാദ് ഘടകമായിട്ടായിരിക്കും പുതിയ സംഘടന നിലവിൽ വരുന്നത്. ജിദ്ദയിലെ മാതൃസംഘടനയില്‍ ഇന്ന് അഞ്ഞൂറിലെറെ അംഗങ്ങളുണ്ട്.
ബിരുദദാരികളായിട്ടും തൊഴിലുമായി ഒരു ബന്ധമില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. പുതിയ തൊഴിൽ വിസയിലെത്തി ജോലി തേടുന്നവരും അസംഖ്യമാണ്. ഇവർക്ക് കൃത്യമായ അവബോധം കൊടുക്കലും മാർഗനിർദേശം നൽകലുമായിരിക്കും സംഘടനയുടെ പ്രധാന ലക്ഷ്യം. മലയാളി എഞ്ചിനീയർമാർക്ക് പരസ്‍പരം സംവദിക്കുന്നതിനും ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനമായ വികസനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും, വ്യത്യസ്‍ത എഞ്ചിനീയറിംഗ് ശാഖകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്‍പരം കൈമാറുന്നതിനും സംഘടന വേദിയാകും.
തൊഴിൽ ചെയ്യുന്നവരും അല്ലാത്തവരുമായ മലയാളികളായ വനിതാ എൻജിനീയർമാരും സംഘടനയുടെ ഭാഗമാകും. അവരുടെ പ്രൊഫഷണൽ കഴിവുകൾ തുടർന്നു കൊണ്ടുപോകുന്നതിനുള്ള കർമ്മ പരിപാടികൾക്ക് കൂട്ടായ്‍മ നേതൃത്വം നൽകും. റിയാദ് ചാപ്റ്ററിന് ഇതിനകം മുന്നൂറോളം അംഗങ്ങളുണ്ട്. വ്യത്യസ്‍ത മേഖലകളിലെ വിദഗ്ദ്ധരെ കൊണ്ട് വന്ന് സെമിനാറുകളും ശില്പശാലകളും നടത്താനും, പ്രൊഫഷണൽ രംഗത്ത് ഉന്നത വിദ്യാഭ്യാസവും കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങളും തേടുന്നവർക്കും സാധ്യമായ സഹായങ്ങൾ ഉറപ്പ് വരുത്താനും പ്രൊഫഷണൽ കൺസൾട്ടൻസി സെൽ സംഘടനയുടെ കീഴിൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. മെമ്പർമാരുടെ കലാ-സാഹിത്യ-കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കുക മുതലായവയും ലക്ഷ്യമിടുന്നു.
റിയാദിലെ ഇന്ത്യൻ സമൂഹത്തിനും വിശിഷ്യാ മലയാളി സമൂഹത്തിനും എഞ്ചിനീയറിംഗ് മേഖലയിലെ വിദഗ്ധർ എന്ന നിലക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സേവനം നടത്തുന്ന പദ്ധതികൾ രൂപീകരിക്കാനും സംഘടനക്ക് അജണ്ടയുണ്ടെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഹസീബ് മുഹമ്മദ്, നൗഷാദ് അലി, ആഷിക് പാണ്ടികശാല, മുഹമ്മദ് ഷാഹിദ്, അബ്ദുൽമജീദ് കോട്ട, നിസാർ ഹുസൈൻ, അബ്ദുൽഅഫീൽ എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു. സംഘടനയുടെ ഭാഗമാകൻ താൽപര്യമുള്ള മലയാളി എഞ്ചിനീർമാർ ഹസീബ് മുഹമ്മദിനെ 0502185872 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Read also: സൗദി ആരോഗ്യ മന്ത്രാലയത്തില്‍ തൊഴില്‍ അവസരം; നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം
റിയാദ്: സൗദി അറേബ്യയില്‍ ജനസംഖ്യാ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പുറത്തുവിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ മൂന്ന് മാസം വരെ തടവും ആയിരം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് ഇത് കുറ്റക്യത്യമായി മാറുന്നത്. സ്ഥിതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണ്. ഇവ വെളിപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതും നിരോധിച്ചിരിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ