വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടെ കാൽ തെന്നി കെട്ടിടത്തിൽ നിന്ന് വീണു, തലക്ക് ഗുരുതര പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

Published : Sep 02, 2025, 10:43 AM IST
kannur native died in riyadh

Synopsis

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ്‌ ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു.

റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ (57) ആണ് മരണമടഞ്ഞത്.

അൽഖർജ് സഹനയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ്‌ ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ 30 വർഷമായി അൽഖർജിലെ സഹനയിൽ വെൽഡിങ് വർക്ക്‌ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന സതീശൻ കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ രജനി, മക്കൾ സ്നേഹ, ഗോപിക. സഹോദരങ്ങൾ സുജാത.പി .കെ,ശശി. പി.കെ, മരുമകൻ.യദു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി
വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്