
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ വാക സ്വദേശി കുന്നത്തുള്ളി കുട്ടന്റെ മകൻ മനോജ് (53) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ ഇബ്രിയിൽ വെച്ചു മരണപ്പെട്ടത്. മാതാവ് - ലക്ഷ്മിക്കുട്ടി. ഭാര്യ - സംഗീത. മക്കൾ - അബിൻ കെ മനോജ്, ആർദ്ര കെ മനോജ്. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read also: സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു
പ്രവാസി മലയാളി വനിത ഹൃദയാഘാതം മൂലം നിര്യാതയായി
റിയാദ്: മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി സബീല ബീവി നിസ്സാർ (45) മരിച്ചത്. പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു.
റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. റിയാദിലുള്ള മുഹമ്മദ് മുഹ്‌സിൻ, വിദ്യാർത്ഥിയായ അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. ഖാലിദ് കുഞ്ഞ് പിതാവും ഹംസത്ത് ബീവി നാഗൂർ കനി മാതാവുമാണ്.
നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കം ചെയ്യുന്നതിനുള്ള ശ്രമം റിയാദ് ഐ.സി.എഫ് സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
Read also: എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam